അഭിറാം മനോഹർ|
Last Modified വെള്ളി, 12 ജനുവരി 2024 (18:48 IST)
രാമക്ഷേത്ര പ്രതിഷ്ടാദിനമായ ജനുവരി 22ല്‍ ഉത്തര്‍പ്രദേശിലും അസമിലും ഛത്തിസ്ഗഡിലും മദ്യവില്‍പ്പനയ്ക്ക് വിലക്ക്. പ്രതിഷ്ഠാദിനത്തിന്റെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണ് തീരുമാനമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ അറിയിച്ചു. മദ്യഷോപ്പുകളില്‍ മാത്രമല്ല പബ്ബുകള്‍,ബാറുകള്‍,റസ്റ്ററന്റുകള്‍ തുടങ്ങിയ ഇടങ്ങളിലും മദ്യം വില്‍ക്കുന്നതില്‍ അന്നേ ദിവസം നിയന്ത്രണമുണ്ട്.
ഛത്തിസ്ഗഡ് സര്‍ക്കാരായിരുന്നു രാമപ്രതിഷ്ഠാദിനത്തില്‍ െ്രെഡ ഡേ ആദ്യമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അസം മുഖ്യമന്ത്രിയും ഇതേ നിലപാട് ആവര്‍ത്തിച്ചു. പ്രതിഷ്ടാദിനം ദേശീയ ഉത്സവമായിരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അന്നേ ദിവസം യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവയിലും ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.