നല്ല ഭീകരവാദി എന്നൊന്നില്ല; തീവ്രവാദികള്‍ രക്തസാക്ഷികളുമല്ല; തീവ്രവാദം തീവ്രവാദം തന്നെയാണെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്

തീവ്രവാദം തീവ്രവാദം തന്നെയെന്ന് രാജ്‌നാഥ് സിംഗ്

ഇസ്ലാമബാദ്| JOYSJOY| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (16:31 IST)
നല്ല ഭീകരവാദി എന്നൊന്നില്ലെന്നും തീവ്രവാദികള്‍ രക്തസാക്ഷികളെന്നും ആഭ്യന്തരമന്ത്രി രാജ്‌നഥ സിംഗ്. പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികളെ രക്തസാക്ഷികളെന്ന് വാഴ്ത്തുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നല്ല ഭീകരവാദി, മോശം ഭീകരവാദി എന്നൊന്നില്ല. തീവ്രവാദം തീവ്രവാദം തന്നെയാണ്. ഇസ്ലാമബാദില്‍ നടക്കുന്ന ഏഴാമത് സാര്‍ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ മാത്രമല്ല, ഭീകരവാദത്തെ പിന്തുണക്കുന്ന
രാജ്യങ്ങള്‍ക്ക് എതിരെയും
സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും രാജ്‌നാഥ് സിംഗ് തുറന്നടിച്ചു.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ച സംഭവത്തില്‍ പാകിസ്ഥാന്‍റെ പ്രതികൂലമായ പ്രസ്താവനകളും നടപടികളും ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :