ഗേളി ഇമ്മാനുവല്‍|
Last Modified ബുധന്‍, 20 മെയ് 2020 (13:27 IST)
രാജ്യത്തെ ആറ് നഗരങ്ങള്‍ക്ക് മാലിന്യരഹിത ഫൈവ് സ്റ്റാര്‍ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് മാലിന്യരഹിത നഗരങ്ങളുടെ പ്രഖ്യാപനം നടത്തിയത്. ഛത്തീസ്ഗഡിലെ അംബികാപൂര്‍, മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍, ഗുജറാത്തിലെ രാജ്ക്കോട്ട്, സൂറത്ത്, കര്‍ണാടകയിലെ മൈസൂര്‍, മഹാരാഷ്ട്രയുടെ നവി മുംബയ് എന്നീ നഗരങ്ങള്‍ക്കാണ് ഫൈവ് സ്റ്റാര്‍ മാലിന്യരഹിത നഗരമെന്ന പദവിനല്‍കിയത്.
സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം. പട്ടികയില്‍ കേരളത്തിന് ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് മൈസൂര്‍ മാത്രമാണ് ഫൈസ്റ്റാര്‍ പട്ടികയില്‍ ഇടം പിടിച്ചത്. ഇതുകൂടാതെ 65 നഗരങ്ങള്‍ക്ക് ത്രീ സ്റ്റാറും 70 നഗരങ്ങള്‍ക്ക് വണ്‍ സ്റ്റാറും ലഭിച്ചിട്ടുണ്ട്.