ചെന്നൈ|
jibin|
Last Modified വ്യാഴം, 24 ഓഗസ്റ്റ് 2017 (19:25 IST)
രാജ്യത്തെ ഞെട്ടിച്ച രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒരു മാസം പരോൾ. 26 വർഷം ജയിലിൽ പൂർത്തിയായതിനു ശേഷമാണ്
തമിഴ്നാട് സർക്കാർ പരോൾ അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 1991മുതൽ ജയിലിലായിരുന്നു പേരറിവാളന്‍.
പേരറിവാളന്റെ അമ്മ അർപുതമ്മാളാണ് മകന്റെ പരോളിനായി അപേക്ഷ നൽകിയത്. 46കാരനായ പേരറിവാളൻ വെല്ലുർ ജയിലിലാണ് ശിക്ഷയനുഭവിക്കുന്നത്.
നേരത്തെ, പേരറിവാളിന്റെ പരോൾ വിഷയം നിയമസഭയിൽ ഉയർത്തുന്നതിന് അണ്ണാ ഡിഎംകെ സഖ്യകക്ഷി എംഎൽഎമാർ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്റെ പിന്തുണ തേടിയിരുന്നു. 2014ൽ പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.