ബംഗ്ലൂരു|
jibin|
Last Modified ചൊവ്വ, 5 ജൂണ്‍ 2018 (19:07 IST)
സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ പുതിയ ചിത്രം ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൌകര്യമൊരുക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ മതിയായാ സുരക്ഷ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.
രജനികാന്ത് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ജസ്റ്റീസ് ജി നരേന്ദറിന്റെ ഉത്തരവ്. കോടതിയുടെ നിര്‍ദേശം നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.
കാവേരി വിഷയത്തില്‍ രജനി നിലപാട് വ്യക്തമാക്കിയതാണ് ചിത്രത്തിന്റെ റിലീസിന് വിനയായത്. കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വ്യക്തമാക്കുകയായിരുന്നു. വിഷയത്തില്‍ രജനി മാപ്പു പറഞ്ഞാലും കാലാ റിലീസ് ചെയ്യിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
കോടതി നിര്‍ദേശം വന്നതോടെ വരും ദിവസങ്ങളില്‍ കാലയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.
കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കന്നഡ സംഘടനകളുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും സംവിധായകനുമായ പ്രകാശ് രാജ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.