രജനീകാന്ത് ബിജെപിയിലേക്ക്?; ഈയാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

രജനികാന്ത് ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തം

BJP, Narendra Modi, Rajanikanth, Tamil nadu, ചെന്നൈ, രജനികാന്ത്, നരേന്ദ്ര മോദി, ബി ജെ പി, തമിഴ്നാട്
ചെന്നൈ| സജിത്ത്| Last Modified തിങ്കള്‍, 22 മെയ് 2017 (08:16 IST)
സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ബിജെപിയുമായി അടുക്കുന്നതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രജനികാന്ത് ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തുമെന്ന പുതിയ അഭ്യൂഹമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് അനുവാധം തേടി ബിജെപി നേതാക്കള്‍ രജനികാന്തുമായി ബന്ധപ്പെട്ടതായാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലായിരിക്കും കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്.

രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കില്‍ ബിജെപിയിലേക്കു സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. തമിഴ് ജനത വര്‍ഷങ്ങളായി കാത്തിരിക്കുന്ന തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍‌തന്നെ ഉണ്ടാകുമെന്ന് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രജനികാന്ത് പറഞ്ഞിരുന്നു. ‘യുദ്ധസജ്ജരാകാന്‍’ രജനികാന്ത് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

പരമ്പരാഗതമായി ചലച്ചിത്ര താരങ്ങള്‍ക്ക് വന്‍ വേരോട്ടം ലഭിച്ചിട്ടുള്ള ഇടമാണ് തമിഴ് രാഷ്ട്രീയം. അതിലേക്കുള്ള രജനിയുടെ വരവിനെ ദ്രാവിഡ പാര്‍ട്ടികളും ബിജെപി, കോണ്‍ഗ്രസ് എന്നീ ദേശീയ പാര്‍ട്ടികളും ഏറേ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. താരത്തെ സ്വന്തം പാളയത്തിലേക്കെത്തിക്കാന്‍ പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത മത്സരമാണുള്ളത്. ഇതിനിടെയാണ് മോദി-രജനികാന്ത് കൂടിക്കാഴ്ചയെക്കുറിച്ച് വാര്‍ത്തകള്‍ പരക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :