ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാലുപേര്‍ മരിച്ചു

പട്‌ന| Last Modified ബുധന്‍, 25 ജൂണ്‍ 2014 (09:44 IST)
ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാലുപേര്‍ മരിച്ചു. ന്യൂഡല്‍ഹി - ദീബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ആണ് പാളംതെറ്റിയത്. ചപ്ര ഗോള്‍ഡന്‍ ഗഞ്ച് സ്‌റ്റേഷന് സമീപം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. പത്തോളം പേര്‍ക്ക് പരുക്കേറ്റു.

ട്രാക്കില്‍നിന്ന് ഭയങ്കരമായ ശബ്ദം കേട്ട് ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ചപ്ര സ്റ്റേഷനില്‍‌നിന്ന് ട്രെയിന്‍ നീങ്ങിയശേഷമായിരുന്നു അപകടം.

തീവണ്ടിയുടെ 12 കോച്ചുകള്‍ പാളംതെറ്റിയത്. ബി ഒന്ന് മുതല്‍ ബി നാല് വരെയുള്ള കോച്ചുകളും പാന്‍ട്രി കാറും പാളംതെറ്റി മറിഞ്ഞു. അപകടകാരണം വ്യക്തമായിട്ടില്ല. അതിനിടെ, സംഭവത്തിന് പിന്നില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപകത്തില്‍പ്പെട്ടവര്‍ക്ക് എത്രയുംവേഗം മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരും റെയില്‍വെ മെഡിക്കല്‍ സംഘവും അപകടം നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :