ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: കേന്ദ്രത്തിനൊപ്പം നിന്ന് രജനീകാന്ത്

Sumeesh| Last Modified ഞായര്‍, 15 ജൂലൈ 2018 (15:56 IST)
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് രജനീകാന്ത് രംഗത്ത്. ഒരു തിരഞ്ഞെടുപ്പ് മാത്രം നടത്തുന്നതിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് അവരുടേ പണവും സമയവും ലാഭിക്കാനാകും എന്ന് രജനീകാന്ത് പറഞ്ഞു. തമിഴ്നാട്ടിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും എതിർത്ത ആശയത്തിലാണ് രജനീകാന്തിന്റെ വ്യത്യസ്ത നിലപാട്

അതേസമയം തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ പാർട്ടി മത്സരിക്കുമോ എന്ന കാര്യം പിന്നീട് തിരുമാനിക്കും എന്ന് രജനീകാന്ത് വ്യക്തമാക്കി. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കും എന്നാണ് നേരത്തെ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നത്.

ചെന്നൈ സേലം എട്ടുവരി പാതയുടെ കാര്യത്തിലും രജനീകാന്തിന് അനുകൂല നിലപാടാണ് ഇത്തരം പദ്ധതികൾ നാടിന്റെ വികസനത്തിന് അനിവശ്യമാണ്. എന്നാൽ കർഷകരുടെ ആശങ്കകൾ കൂടി പരിഹരിച്ച് വേണം പദ്ധതി നടപ്പിലാക്കാൻ എന്നും ഭൂമി നഷ്ടപ്പെടുന്ന കർഷകർക്ക അർഹമായ നഷ്ട പരിഹാരം നൽകണം എന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :