രാജ് താക്കറെ കാര്‍ട്ടൂണ്‍ വരച്ചു, കലിയിളകി ബിജെപി!

രാജ് താക്കറെ, കാര്‍ട്ടൂണ്‍, ബിജെപി
മുംബൈ| vishnu| Last Modified ശനി, 14 ഫെബ്രുവരി 2015 (14:48 IST)
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടിയ ബിജെപിയെ പരിഹസിച്ചുകൊണ്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ വരച്ച കാര്‍ട്ടൂണിനെതിരെ ബിജെപി രംഗത്ത്. രാജ്‌ താക്കറേയ്‌ക്ക് രാഷ്‌ട്രീയത്തിനേക്കാള്‍ പറ്റിയ പണി കാര്‍ട്ടൂണ്‍ വരയ്‌ക്കലാണെന്നാണ് ബിജെപി പറയുന്നത്. അദ്ദേഹം രാഷ്‌ട്രീയം വിട്ട്‌ മുഴുനീള വരപ്പുമായി നടക്കുകയാണ്‌ നല്ലതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

വ്യാഴാഴ്‌ച ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണാണ്‌ ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. നരേന്ദ്രമോഡിയേയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്‌ഷായേയും അമേരിക്കയിലെ ഇരട്ട ഗോപുരങ്ങളായും അവ ആംആദ്‌മി തലവന്‍ കെജ്രിവാള്‍ വിമാനമായി വന്നു തകര്‍ക്കുന്നതിന്റെയും കാര്‍ട്ടൂണാണ്‌ പ്രത്യക്ഷപ്പെട്ടത്‌. സിഎന്‍എന്‍ വഴി ഈ ദൃശ്യം കാണുന്ന നിലയില്‍ ഒബാമയേയും വരച്ചിട്ടുണ്ട്‌. ഈ കാര്‍ട്ടൂണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കപ്പെട്ടതാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ തോല്‍വിയില്‍ ശിവസേന വിമര്‍ശനം നടത്തിയതിനു പിന്നാലെയായിരുന്നു രാജ് താക്കറെയുടെ വിവാദ കാര്‍ട്ടൂണും മാധ്യമ ശ്രദ്ധ നേടിയത്. ഒരു പാര്‍ട്ടിക്ക്‌ വാര്‍ത്തയില്‍ ഇടം പിടിക്കാന്‍ വരയ്‌ക്കേണ്ടി വരുന്നത്‌ അത്ഭുതപ്പെടുത്തുകയാണെന്നാണ്‌ ബിജെപിയുടെ പരിഹാസം. അതേസമയം ഒരു പാര്‍ട്ടി എങ്ങിനെ നടത്തണമെന്ന്‌ നല്ല വിവരമുള്ളയാളാണ്‌ രാജ്‌. അതിന്‌ ആരുടേയും ഉപദേശം ആവശ്യമില്ലെന്നായിരുന്നു എംഎന്‍എസിന്റെ പ്രതികരണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :