മഴ കുറഞ്ഞു, വെള്ളം താഴുന്നു, വാഹനങ്ങള്‍ ഓടി തുടങ്ങി, പെട്രോള്‍ പമ്പുകളില്‍ നീണ്ട ക്യു

ചെന്നൈ| JOYS JOY| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2015 (10:52 IST)
ചെന്നൈ: ചെന്നൈ അടക്കമുള്ള തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ കുറഞ്ഞു. വെള്ളിയാഴ്ച ഇതു വരെ മഴ പെയ്തിട്ടില്ല. മഴ കുറഞ്ഞതിനെ തുടര്‍ന്ന് നദികളിലെ വെള്ളവും കുറഞ്ഞു. റോഡുകളില്‍ ഒക്കെ വെള്ളം താഴ്ന്നു. വാഹനങ്ങള്‍ ഓടിത്തുടങ്ങി. അതേസമയം, പെട്രോളിന്റെ ലഭ്യതക്കുറവ് ജനങ്ങളെ വലയ്ക്കുന്നുണ്ട്. മിക്ക പെട്രോള്‍ പമ്പുകളിലും വാഹനങ്ങളുടെ നീണ്ട വരിയാണ്.

അതേസമയം, ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനയെ ചെന്നൈയിലേക്ക് അയച്ചു. ഔദ്യോഗിക കണക്ക് അനുസരിച്ച് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ മരിച്ചത് 269 പേരാണ്.

മഴ കുറഞ്ഞെങ്കിലും അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവാണ് ജനങ്ങളെ വലയ്ക്കുന്നത്. പാല്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ കിട്ടാനില്ല. ചന്തകളില്‍ പച്ചക്കറി ലോറികള്‍ വരാത്തതിനാല്‍ അതും ലഭ്യമല്ല. മിക്ക മാര്‍ക്കറ്റുകളും വെള്ളത്തിനടിയിലായതും തിരിച്ചടിയായി.

വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ടെങ്കിലും ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗം വിട്ടാല്‍ മിക്കയിടത്തും വൈദ്യുതി ഇല്ല. പലയിടത്തും മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ഇന്ന് രാവിലെയോടെയാണ് ലഭിച്ചു തുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :