അഭിറാം മനോഹർ|
Last Modified ബുധന്‍, 27 സെപ്റ്റംബര്‍ 2023 (19:42 IST)
വിവിധ തീര്‍ഥാടന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ വന്ദേ ഭാരതിനെ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യതാ പഠനം. ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട് പഴനി,മധുര, രാമേശ്വരം എത്തുന്ന വന്ദേഭാരതിന്റെ സാധ്യതാപഠനമാണ് നടക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രമുഖ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യ വന്ദേഭാരത് ട്രെയ്നായി ഇത് മാറും.
പാലക്കാട്, പൊള്ളാച്ചി പാതയിലെ പരമാവധി വേഗത, മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ പഠനം ഇതിനൊപ്പം നടക്കും. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേഭാരത് സര്‍വീസാകും ഇത്. സാങ്കേതിക മാറ്റങ്ങള്‍ വരുത്തി രാത്രി കൂടി സര്‍വീസ് നടത്താനാകും വിധമാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിദഗ്ധ സംഘത്തിന്റെ പഠനത്തിന് ശേഷമാകും വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.