റെയില്‍ചരക്ക് ഗതാഗത ഇടനാഴിക്ക് ലോകബാങ്ക് ഇന്ത്യയ്ക്ക് 65 കോടി ഡോളര്‍ വായ്പനല്‍കും

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 2 ജൂലൈ 2015 (14:59 IST)
റെയില്‍ചരക്ക് ഗതാഗത ഇടനാഴി സ്ഥാപിക്കാന്‍ ലോകബാങ്ക് ഇന്ത്യയ്ക്ക് 65 കോടി ഡോളര്‍ വായ്പനല്‍കും. ലുധിയാനയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിച്ചുകൊണ്ട് 1,804 കിലോമീറ്റര്‍ പാതയായിരിക്കും പദ്ധതിപ്രകാരം നിര്‍മിക്കുക. പദ്ധതിപ്രകാരമുള്ള മൂന്നാമത്തെ വായ്പയാണ് ഈ വര്‍ഷം അനുവദിക്കുന്നത്. കഴിഞ്ഞവര്‍ഷം പദ്ധതിക്കായി 110 കോടി ഡോളറും 2011-ല്‍ 97.5 കോടി ഡോളറും ലോക ബാങ്ക് അനുവദിച്ചിരുന്നു.

രാജ്യത്തെ ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ നേരിടാന്‍ റെയില്‍ ചരക്ക് ഗതാഗതപാത വികസിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ലോകബാങ്ക് ടീം ലീഡര്‍ ബെന്‍ ഇ. എയ്ജ്‌ബെര്‍ജന്‍ പറഞ്ഞു. വര്‍ഷത്തില്‍ ഏഴ് ശതമാനം എന്നതോതിലാണ് ഇന്ത്യയില്‍ പുതിയ റെയില്‍ചരക്ക് പാതയുടെ ആവശ്യം ഉയരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :