മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു വീണ് 17 തൊഴിലാളികള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (14:55 IST)
മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു വീണ് 17 തൊഴിലാളികള്‍ മരിച്ചു. സെരംഗ് മേഖലയ്ക്ക് സമീപം കുറുങ് നദിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. പകടം നടക്കുമ്പോള്‍ 40 കൂടുതല്‍ തൊഴിലാളികള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. മരണനിരക്ക് ഇനിയും കൂടാനാണ് സാധ്യത.

വടക്കു കിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. അതേസമയം അപകട കാരണം കണ്ടെത്താനായിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :