ന്യൂഡല്‍ഹി|
Last Modified ശനി, 18 ഏപ്രില്‍ 2015 (12:46 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കര്‍ഷക സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തി. ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെ ശക്തമായി പോരാട്ടം നടത്തുമെന്ന് കര്‍ഷക പ്രതിനിധികള്‍ക്ക് രാഹുല്‍ ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വ്യാഴാഴ്ചയാണു അവധിയില്‍ പോയിരുന്ന രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലിയുടെ മുന്നോടിയായാണ് രാഹുല്‍ കര്‍ഷക സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയത്. റാലിയില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് നേരത്തെ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിരുന്നു.
അവധി കഴിഞ്ഞെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ സംഘടനാ പരിപാടിയാണ് ഇത്. രാംലീല മൈതാനത്താണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ഷക റാലിയില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം