സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (18:54 IST)
രാഹുല്‍ ഗാന്ധി 2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായി. ഉത്തര്‍പ്രദേശ് അധ്യക്ഷനായി ചുമതല ഏറ്റതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. കൂടാതെ പ്രിയങ്ക ഗാന്ധി യുപിയില്‍ വാരണാസിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രിയങ്ക ഗാന്ധി യുപിയില്‍ എവിടെ മത്സരിക്കാന്‍ താല്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായി പറഞ്ഞു. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി രണ്ടിടത്ത് മത്സരിച്ചിരുന്നു. വയനാട്ടില്‍ വിജയിച്ച രാഹുല്‍ അമേഠിയില്‍ പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടാണ് രാഹുല്‍ പരാജയപ്പെട്ടത്.
അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന കാര്യം അജയി റായി വ്യക്തമാക്കിയിട്ടില്ല. യുപി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്നും എഐസിസി അറിയിച്ചു.