കോവിഡിന്റെ പേരിലുള്ള പെട്ടെന്നുള്ള നടപടികള്‍ ജോഡോ യാത്ര തടസ്സപ്പെടുത്താനെന്ന് രാഹുല്‍ ഗാന്ധി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (12:40 IST)
കോവിഡിന്റെ പേരിലുള്ള പെട്ടെന്നുള്ള നടപടികള്‍ ജോഡോ യാത്ര തടസ്സപ്പെടുത്താനെന്ന് രാഹുല്‍ ഗാന്ധി. യാത്ര നിര്‍ത്തിവയ്ക്കണമെന്നുള്ള ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദ്ദേശം നേരത്തെ വന്നിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തന്ത്രമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരജോഡോ യാത്ര നിര്‍ത്തിവയ്ക്കണമെന്നാണ് ആരോഗ്യമന്ത്രി രാഹുലിന് കത്തയച്ചിരുന്നു.

ഈ യാത്ര കശ്മീര്‍ വരെ സഞ്ചരിക്കും. ഇപ്പോള്‍ അവര്‍ പുതിയ തന്ത്രവുമായി വന്നിരിക്കുകയാണ്. കോവിഡ് വരുന്നുണ്ടെന്നും അതിനാണ് യാത്ര നിര്‍ത്തണമെന്നും പറഞ്ഞ് അവരെനിക്ക് കത്തയച്ചു. മാസ്‌ക് ധരിക്കുക, യാത്ര നിര്‍ത്തുക,
ഇതൊക്കെ മുടന്തന്‍ ന്യായങ്ങള്‍ ആണ്.- ഹരിയാനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :