ഭാരത് ജോഡോ യാത്ര ഇന്ന് കശ്മീരിലെത്തും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ജനുവരി 2023 (08:28 IST)
ഭാരത് ജോഡോ യാത്ര ഇന്ന് കശ്മീരിലെത്തും. സുരക്ഷാ മുന്നറിയിപ്പുകള്‍ക്കിടെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുന്നത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ കശ്മീര്‍ അതിര്‍ത്തിയായ ലഖന്‍പൂരിലാണ് പ്രവേശിക്കുന്നത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള യാത്രയെ സ്വീകരിക്കും.

റിപ്പബ്ലിക് ദിനത്തില്‍ ബനി ഹാളില്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :