ബിജെപിയുടേത് സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയത കുത്തിനിറക്കുന്ന നയമെന്ന് രാഹുല്‍ ഗാന്ധി

പാട്‌ന| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (18:07 IST)
വിവിധ സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയത കുത്തിനിറക്കുന്ന നയമാണ് ബിജെപി സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വി അനിവാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹം സംസാരിക്കുന്ന സ്ഥലങ്ങളിലെല്ലാം തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.

സമുദായത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ അജണ്ടയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മധുബനിയിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :