പഞ്ചാബിൽ ചന്നി തന്നെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി, പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

അഭിറം മനോഹർ| Last Modified ഞായര്‍, 6 ഫെബ്രുവരി 2022 (18:03 IST)
പഞ്ചാബ് നിയമസഭാ തിരെഞ്ഞെടുപ്പിൽ ചരണ്‍ജിത് സിംഗ് ചന്നിയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലുധിയാനയില്‍ ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്ന‌ത്. പാർട്ടി ആരെ തിരെഞ്ഞെടുത്താലും പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും നേരത്തെ തന്നെ നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :