അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (20:51 IST)
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് നാളെ തന്റെ പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചേക്കും. പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. ദീപാവലിക്ക് മുന്‍പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അമരീന്ദര്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബറോടെ പാർട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.
കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ ബിജെപിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് അമരീന്ദർ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. ഇരുപത് എംഎൽഎമാരുടെ പിന്തുണയാണ് അമരീന്ദർ സിങ് അവകാശപ്പെടുന്നത്.