സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 4 ഫെബ്രുവരി 2022 (08:02 IST)
പൂനെയില്‍ കെട്ടിടം തകര്‍ന്നുവീണ് ആറുതൊഴിലാളികള്‍ മരിച്ചു. യെരവാഡയിലെ ശാസ്ത്രിനഗറിലാണ് അപകടം നടന്നത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കെട്ടിയ ഇരുമ്പ് വലയാണ് താഴേക്ക് പതിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ലാബിനിടയില്‍ കുടുങ്ങിക്കിടന്നവരെ കട്ടറുകള്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.