പ്രോ ടെം സ്പീക്കറായി എസ് ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു

പ്രോ ടെം സ്പീക്കറായി എസ് ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു

ആലപ്പുഴ| JOYS JOY| Last Updated: വെള്ളി, 27 മെയ് 2016 (12:37 IST)
പതിനാലാം നിയമസഭയുടെ പ്രോ ടെം
സ്പീക്കറായി എസ് ശര്‍മ ചെയ്തു.
വൈപ്പിന്‍ എം എല്‍ എയും സി പി എം നേതാവുമായ ശര്‍മ്മ രാവിലെ 10ന് രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലാണ് പ്രൊ ടെം സ്പീക്കറായി ചുമതലയേറ്റത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു.

പതിനാലാം നിയമസഭയുടെ ആദ്യസമ്മേളനം ജൂണ്‍ രണ്ടിന് ചേരും. അന്ന് പ്രൊ ടെം സ്പീക്കറായ എസ് ശര്‍മ്മയുടെ മുമ്പാകെയാണ് ബാക്കിയുള്ള 139 എം എല്‍ എമാരും സത്യപ്രതിജ്ഞ ചെയ്ത് നിയമസഭ സാമാജികരായി ചുമതലയേല്‍ക്കുക.

രണ്ടിന് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. മൂന്നിന് സ്പീക്കറുടെ തെരഞ്ഞെടുപ്പും നടക്കും. സി പി എമ്മിലെ പി ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കാനാണ് സി പി എം തീരുമാനം. ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും ജൂലൈ എട്ടിന് ബജറ്റുമാണ് നിശ്ചയിച്ചിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :