കലാപ്രവര്‍ത്തകര്‍ കുറ്റവാളികളല്ലെന്ന് ഓര്‍മ്മ വേണം; യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താതെ കലാപ്രവര്‍ത്തകരെ പഴിചാരുന്നത് നല്ലതല്ലെന്നും പ്രിയങ്ക ചോപ്ര

പാക് കലാകാരന്മാരെ വിലക്കുന്നതിനെതിരെ പ്രിയങ്ക ചോപ്ര

മുംബൈ| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (09:26 IST)
ഉറി ഭീകരാക്രമണത്തില്‍ ഇന്ത്യ - പാക് ബന്ധം വഷളായതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നുള്ള കലാപ്രവര്‍ത്തകരെ വിലക്കിയതിനെതിരെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താതെ കലാപ്രവര്‍ത്തകരെ പഴി ചാരുന്നത് നല്ലതല്ലെന്ന് പറഞ്ഞ പ്രിയങ്ക താരങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

എല്ലാ വിഷയങ്ങളിലും രാഷ്‌ട്രീയം കലര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. വിഷയത്തില്‍ പാക് അഭിനേതാക്കള്‍ക്ക് പിന്തുണ അറിയിച്ച പ്രിയങ്ക എല്ലാ വിഷയങ്ങളുടെയും ഉത്തരവാദിത്തം കലാകാരന്മാരുടെ തലയിലാണെന്നും ആരോപിച്ചു. എന്തുകൊണ്ട് ഇത്തരം അജണ്ടകളില്‍ ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, രാഷ്‌ട്രീയക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു.

രാജ്യസ്നേഹിയായ താന്‍ രാജ്യരക്ഷയ്ക്കു വേണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു തീരുമാനത്തെയും അനുകൂലിക്കും. എന്നാല്‍, കലാകാരന്മാര്‍ കുറ്റവാളികളല്ലെന്ന് ഓര്‍മ്മ വേണമെന്നും അവര്‍ പറഞ്ഞു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് കലാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് അപ്രഖ്യപിത വിലക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :