വിദ്യാർത്ഥികൾ ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നു; തല്ലിപ്പൊട്ടിച്ച് പ്രിൻസിപ്പൾ

കര്‍വാറിലെ എംഇഎസ് ചൈതന്യ പിയു കോളേജ് പ്രിന്‍സിപ്പാള്‍ ആര്‍എം ഭട്ടാണ് 16 ഫോണുകള്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചു തകര്‍ത്തത്.

Last Modified ശനി, 14 സെപ്‌റ്റംബര്‍ 2019 (13:28 IST)
ക്യാമ്പസില്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കരുതെന്ന് തുടര്‍ച്ചയായി നിര്‍ദേശം നല്‍കിയിട്ടും പാലിക്കാത്ത വിദ്യാര്‍ത്ഥികളുടെ ഫോണുകള്‍ അടിച്ച് തകര്‍ത്ത് പ്രിന്‍സിപ്പൾ‍. കര്‍വാറിലെ എംഇഎസ് ചൈതന്യ പിയു കോളേജ് പ്രിന്‍സിപ്പാള്‍ ആര്‍എം ഭട്ടാണ് 16 ഫോണുകള്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചു തകര്‍ത്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കുട്ടികള്‍ ക്ലാസ് റൂമിലിരുന്ന് മെസേജുകള്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു ഫോണ്‍ കൊണ്ടുവരരുതെന്ന നിര്‍ദേശം പ്രിന്‍സിപ്പാള്‍ മുന്നോട്ടുവയ്ക്കുന്നത്. ഫോണ്‍ ഉപയോഗിക്കരുതെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ ഇത് അവഗണിക്കുകയായിരുന്നു. ഇനി ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കോളേജില്‍ വെച്ച് തന്നെ അത് നശിപ്പിക്കുമെന്ന് കുറച്ച് ദിവസം മുന്നേ പ്രിന്‍സിപ്പാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വ്യാഴാഴ്ച കോളേജില്‍ പ്രിന്‍സിപ്പാള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 ഫോണുകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ക്ലാസ് റൂമില്‍വെച്ച് തന്നെ ചുറ്റിക ഉപയോഗിച്ച് അവ അടിച്ചു തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ തകര്‍ത്ത പ്രിന്‍സിപ്പാളിന്‍റെ നടപടിയ്‍ക്ക് പ്രശംസയേക്കാള്‍ വിമര്‍ശനമാണ് ലഭിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :