പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കുമെന്ന് ഫോണ്‍ സന്ദേശം

Narendra Modi
Narendra Modi
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 മെയ് 2024 (17:08 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കുമെന്ന് ഫോണ്‍ സന്ദേശം. ചെന്നൈയിലെ എന്‍ഐഎ ഓഫീസിലാണ് അജ്ഞാത സന്ദേശം എത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സന്ദേശം എത്തിയത്. തുടര്‍ന്ന് എന്‍ഐഎ ദല്‍ഹിയിലെ ഓഫീസിലും ചെന്നൈ സൈബര്‍ ക്രൈം വിഭാഗത്തിനും വിവരം കൈമാറി. സംഭവത്തില്‍ ചെന്നൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.

ഹിന്ദിയിലായിരുന്നു ഭീഷണി എത്തിയത്. ഉടന്‍ തന്നെ ഫോണ്‍ വിച്ഛേദിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് മധ്യപ്രദേശില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :