ന്യുഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (17:09 IST)
രാജ്യത്തെ ഹിന്ദുക്കള്‍ വംശനാശ ഭീഷണിയിലാണെന്നും മുസ്ലീങ്ങള്‍ രാജ്യത്ത് പോപ്പുലേഷന്‍ ജിഹാദ് നടത്തുകയാണെന്നും വിശ്വഹിന്ദു പരിഷത് (വിഎച്ച്‌പി) വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ആര്‍എസ്‌എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ കോളത്തിലാണ് തൊഗാഡിയയുടെ വിവാദ പരാമള്‍ശങ്ങള്‍.
ജാതി തിരിച്ചുള്ള പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് തൊഗാഡിയയുടെ വര്‍ഗീയമായ വാദങ്ങള്‍ പുറത്തുവന്നത്. രാജ്യത്തെ ഹിന്ദുക്കള്‍ സരസ്വതി നദി പോലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് തൊഗാഡിയലേഖനത്തില്‍ പറയുന്നു. മുസ്ലീം ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമാകുമെന്നും തൊഗാഡിയ പറയുന്നു.
മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാന്‍ രണ്ടിലധികം കുട്ടികളുള്ള മുസ്ലീങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ഇവരുടെ റേഷന്‍ വെട്ടിക്കുറയ്‌ക്കുകയും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്യണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. രാജ്യത്ത് പോപ്പുലേഷന്‍ ജിഹാദാണ് മുസ്ലീങ്ങള്‍ നടത്തുന്നതെന്നും തൊഗാഡിയ ആരോപിച്ചു. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യം ഇസ്ലാമിക് സ്‌റ്റേറ്റ് ആയി മാറുമെന്നും തൊഗാഡിയ പറഞ്ഞു.