രാജ്യത്ത് ഉരുളക്കിഴങ്ങ് വില വര്‍ദ്ധിക്കും

ഉരുളക്കിഴങ്ങ് , ഉരുളക്കിഴങ്ങ് വില , കര്‍ഷകര്‍
കൊല്‍ക്കത്ത| jibin| Last Modified ബുധന്‍, 13 ജനുവരി 2016 (11:29 IST)
പ്രതികൂല കാലാവസ്ഥ മൂലം രാജ്യത്ത് ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷമുണ്ടായ പ്രതികൂല കാലാവസ്ഥയ്‌ക്ക് പിന്നാലെ ഈ വര്‍ഷവും ഉത്തര്‍‌പ്രദേശ് പശ്ചിമ ബംഗള്‍ എന്നീ സംസ്ഥാനങ്ങളില്‍ കാലംതെറ്റിയെത്തിയ മഴയാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. ഈ സാഹചര്യത്തില്‍ ഉരുളക്കിഴങ്ങ് വില വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് 13.6 ശതമാനവും ഉത്തര്‍പ്രദേശില്‍ 10 ശതമാനവും ഉല്‍പാദനം കുറഞ്ഞതായി ഉരുളക്കിഴങ്ങ് ഉല്‍പാദക സംഘം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം മഴയില്‍ കൃഷി നശിച്ചെങ്കിലും കിഴങ്ങിന് വില വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ കൃഷിക്കാര്‍ക്ക് രണ്ടുരൂപവരെയാണ് കിലോയ്‌ക്ക് ലഭിച്ചത്. കൂടാതെ ആവശ്യമായ
സംഭരണകേന്ദ്രങ്ങള്‍ ഇല്ലാതായതും കര്‍ഷകരെ വലച്ചു.

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ വര്‍ഷം 11 മില്യണ്‍ ടണ്‍ ഉല്‍പാദിപ്പിച്ച ഉരുളകിഴങ്ങ് ഈ വര്‍ഷം 9.5 മില്യണ്‍ ടണായി കുറയുമെന്നാണ് കണക്ക് കൂട്ടുന്നത്. ഉല്‍പാദനം
കുറയുമ്പോള്‍ കിലോയ്ക്ക് ആറ് രൂപ മുതല്‍ 14 രൂപ വരെ ലഭിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :