സ്ഥലം മാറ്റിയതിന്റെ മനോവിഷമം: കര്‍ണാടകയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി

കര്‍ണാടകയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍കൂടി ജീവനൊടുക്കി.

bangaloru, karnataka, head constable, suicide ബംഗളൂരു, കര്‍ണാടക, ഹെഡ് കോണ്‍സ്റ്റബിള്‍, ആത്മഹത്യ
ബംഗളൂരു| സജിത്ത്| Last Modified ശനി, 23 ജൂലൈ 2016 (07:28 IST)
കര്‍ണാടകയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍കൂടി ജീവനൊടുക്കി. വിജയപുരയിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബ്ള്‍ അന്നറാവു സായ്ബന്നയാണ് (48) കഴിഞ്ഞ ദിവസം ചെയ്തത്. കലബുറഗി നഗരത്തിലെ താജ് സുല്‍ത്താന്‍പുറിലുള്ള കെ എസ് ആര് പി ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയിലാണ് അന്നറാവുവിനെ കണ്ടെത്തിയത്

ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കാത്തതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് അന്നറാവു ആത്മഹത്യ ചെയ്തതെന്ന് ഭാര്യ ആരോപിച്ചു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് രണ്ടു ഡിവൈ.എസ്.പിമാരുടെ ആത്മഹത്യയും വനിതാ എസ്.ഐയുടെയും ഹാസന്‍ അസിസ്റ്റന്‍റ് കമീഷണറുടെയും ആത്മഹത്യാശ്രമങ്ങളും സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുമ്പോളാണ് പുതിയ ഈ സംഭവം നടന്നത്.

അന്നറാവു ഒരു സ്ഥിര മദ്യപാനിയായിരുന്നെന്നും ആരോഗ്യപ്രശ്നങ്ങള്‍ വേട്ടയാടിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. മേലുദ്യോഗസ്ഥരില്‍നിന്ന് തൊഴില്‍പരമായി പീഡനം നേരിട്ടിരുന്നതായി ഒരിക്കല്‍പോലും അദ്ദേഹം പരാതിപ്പെട്ടിട്ടില്ലെന്നും ഭാര്യ വ്യക്തമാക്കി. സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കാത്തതിന്റെ മനോവിഷമത്തിലാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :