പ്രധാനമന്ത്രി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (15:20 IST)
കൊവിഡ് 19നെതിരായ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ ചെയ്യും.രണ്ടാഴ്ച്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നാളെ നടത്തുമെന്നാണ് കരുതുന്നത്. ശനിയാഴ്ച്ച മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ഇതിനെ സംബന്ധിച്ച ധാരണയിൽ എത്തിയിരുന്നു.

ഏതെല്ലാം മേഖലയിൽ ഇളവുകൾ ഉണ്ടാകും എന്നത് സംബന്ധിച്ച് കേന്ദ്രം പ്രത്യേക മാര്‍ഗരേഖയിറക്കും. ഇക്കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ദേശീയ തലത്തിൽ ലോക്ക്ഡൗൺ നീട്ടുമ്പോൾ കൃഷിക്കും അതുമായി ബന്ധപ്പെട്ട വ്യവസായ മേഖലയ്ക്കും ചില ഇളവുകള്‍ നല്‍കുമെന്നാണ് സൂചന.അന്തർസംസ്ഥാന യാത്രകൾക്കും റെയിൽ,വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനും നിയന്ത്രണങ്ങൾ തുടരും.

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കാന്‍ സാധ്യത എന്നാണ് അറിയുന്നത്. രോഗത്തിന്റെ വ്യാപനം കൂടുതലുള്ള ചുവപ്പ്, അല്പം കുറവുള്ള മഞ്ഞ, സുരക്ഷിതമായ പച്ച എന്നിങ്ങനെ മൂന്ന് മേഖലകളായിരിക്കും തിരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :