കൊവിഡ് മഹാമാരിയെ തടയാൻ പ്രധാനമന്ത്രി 19 മണിക്കൂറുകളോളം ജോലി ചെയ്യുന്നു: പിയുഷ് ഗോയൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (14:14 IST)
രാജ്യത്ത് അനിയന്ത്രിതമായി കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 18 മുതൽ 19 വരെ മണികൂറുകൾ ജോലി ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പീയുഷ് ​ഗോയൽ ഇക്കാര്യം പറഞ്ഞത്.

കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയുടെയും എൻസിപിയുടെയും
വിമർശനങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും പിയുഷ് ഗോയൽ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുകയാണ് കേന്ദ്രമെന്നും പിയുഷ് ഗോയൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :