അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (14:23 IST)
കൊവിഡ് വ്യാപനത്തിനെതിരായ പോരാട്ടം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് സമ്പദ് വ്യവസ്ഥയിൽ സൃഷ്‌ടിച്ച ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ അഞ്ചാം ഘട്ടത്തിന്റെ ഇളവുകൾ ഈ മാസം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോദി ഇന്ന് ജനങ്ങളുമായി സംവദിക്കുന്നത്.
നിലവിൽ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഈ പശ്ചാത്തലത്തിൽ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാൻ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാവാനിടയുണ്ട്. അതേസമയം നവരാത്രി,ദീപാവലി ആഘോഷങ്ങളുടേയും ശൈത്യകാലത്ത് രോഗവ്യാപനം കൂടുമെന്ന റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും തള്ളികളയാനാവില്ല.
അതേസമയം സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താൽ കൂടുതൽ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.