സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 26 ജൂണ്‍ 2022 (09:20 IST)
ജര്‍മനിയില്‍ ജി ഏഴ് ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചവരെ ഉച്ചകോടിയുടെ ഭാഗമായി ജര്‍മനിയില്‍ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയുമാണ് ഉച്ചകോടി ഉണ്ടാകുക. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രി സംസാരിക്കും. കൂടാതെ യൂറോപ്പിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയും ചെയ്യും.
പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ആരോഗ്യം, ലിംഗ സമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന സെക്ഷനുകളില്‍ മോദി സംസാരിക്കും.