അഭിറാം മനോഹർ|
Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (14:32 IST)
ത്രിദിന സന്ദർശത്തിനായി അമേരിക്കയിലേക്ക് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്‌ടണിലെത്തി.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയെ അഭിസംബോധന ചെയ്യല്‍ എന്നിവയാണ് മോദിയുടെ ത്രിദിന സന്ദർശനത്തിലുള്ളത്. അമേരിക്കൻ പ്രസിഡന്റ് ആയ ശേഷം ഇതാദ്യമായാണ് ബൈഡൻ മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത്.
അമേരിക്കന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു അടക്കമുള്ളവരും ചേർന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ച, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി മോദി കൂടുക്കാഴ്‌ച്ച നടത്തും.
ക്വാല്‍കോം, ബ്ലാക്ക് സ്‌റ്റോണ്‍, അഡോബ്, ജനറല്‍ അറ്റോമിക്‌സ്, ഫസ്റ്റ് സോളാര്‍ തുടങ്ങിയവയുടെ സി.ഇ.ഒകളുമായും ചർച്ചയുണ്ട്. വെള്ളിയാഴ്ചയാണ് മോദി-ബൈഡന്‍ കൂടിക്കാഴ്ച. ശനിയാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെയും മോദി അഭിസംബോധന ചെയ്യും.