തൊഴിലാളികളെ വീണ്ടും കഷ്ടത്തിലാക്കി, രാജ്യത്ത് കൊവിഡ് പടർത്തിയത് കോൺഗ്രസ്: രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (21:14 IST)
പാർലമെന്റിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് രാജ്യത്ത് കൊവിഡ് വ്യാപനം കൂടാൻ ഉത്തരവാദി കോൺഗ്രസാണ്. ഇതര സംസ്ഥാന തൊഴിലാളികൾ നേരിട്ട പ്രതിസന്ധികൾക്ക് ഉത്തരവാദി കോൺഗ്രസാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കോൺഗ്രസ് ചെയ്‌തത് കൊവിഡ് പാപമാണ്. രാജ്യം നേരിട്ട പ്രതിസന്ധിക്ക് കാരണം കോൺഗ്രസാണ്. ആദ്യ കൊവിഡ് തരംഗത്തിന്റെ നാളുകളിൽ മുംബൈയിൽ തൊഴിലാളികൾക്ക് ടിക്കറ്റ് എടു‌ത്തുകൊടുത്തത് കോൺഗ്രസാണ്. കൊവിഡിന്റെ ആദ്യനാളുകളിൽ അടങ്ങിയൊതുങ്ങി ഇരിക്കാനാണ് ലോകാരോഗ്യസംഘടന പറഞ്ഞത്. എന്നിട്ടും അവർ ടിക്കറ്റ് നൽകി. ഇത് രാജ്യത്ത് കൊവിഡ് വർദിക്കാൻ കാരണമായി മോദി പറഞ്ഞു.

രാജ്യത്തെ തൊഴിലാളികളെ കഷ്ടതകളിലേക്ക് നയിച്ചത് ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളാണ്. ന്യൂഡൽഹിയിൽ തൊഴിലാളികൾക്ക് സഞ്ചരിക്കാൻ സർക്കാർ വക ജീപ്പുകൾ എത്തിച്ചുനൽകി. ഉത്തർപ്രദേശ് പോലെ സംസ്ഥാനങ്ങളിൽ അ‌തുവരെ കൊവിഡ് കേസു‌കൾ കുറവായിരുന്നു. അവിടെയും കൊവിഡ് കേസുകൾ കൂടുന്നതിന് ഇത് കാരണമായ, മോദി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :