അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപികരിച്ചതായി പ്രധാനമന്ത്രി, പ്രഖ്യാപനം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ

അഭിറാം മനോഹർ| Last Modified ബുധന്‍, 5 ഫെബ്രുവരി 2020 (12:38 IST)
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപികരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് പാർലമെന്റിന്റെ അജണ്ടയിൽ ഇല്ലാതിരുന്ന പ്രസംഗം അവസാന നിമിഷം ഉൾപ്പെടുത്തിയത്. ഇന്ന് രാവിലെ അടിയന്തിരമായി ചേർന്ന കേന്ദ്രമന്ത്രി സഭാ യോഗം ചേർന്നാണ് ട്രസ്റ്റ് രൂപികരിക്കാൻ തീരുമാനിച്ചത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത്രം മുൻപാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ക്ഷേത്രനിർമാണത്തിന് പദ്ധതി തയ്യാറാക്കിയെന്നും കോടതി നിർദേശപ്രകരാമാണ് നടപടിയെന്നും പ്രധാനമന്ത്രി സഭയിൽ അറിയിച്ചു. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര എന്ന് പേരിട്ടിരിക്കുന്ന ട്രസ്റ്റിന് പ്രവർത്തിക്കാൻ പൂർണസ്വാതന്ത്രം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വളരെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നന്ദിപ്രമേയ ചര്‍ച്ചകളിന്മേല്‍ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച സഭയിലെത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഇന്ന്
കേന്ദ്രമന്ത്രി സഭാ യോഗത്തിന്റെ തീരുമാനം അറിയിക്കുവാൻ എത്തുകയായിരുന്നു.

അയോധ്യാകേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മോദി അറിയിച്ചു.തര്‍ക്ക ഭൂമിയായി പരിഗണിച്ചിരുന്ന അയോധ്യയിലെ 67.77 ഏക്കര്‍ ഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റിന് കൈമാറുമെന്ന് സഭയില്‍ വായിച്ച പ്രസ്താവനയില്‍ മോദി പറഞ്ഞു. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ട്രസ്റ്റായിരിക്കും തീരുമാനിക്കുക. ഇക്കാര്യത്തിൽ പൂർണമായ സ്വാതന്ത്രം ട്രസ്റ്റിനുണ്ടാകും. ഇത് കൂടാതെ കോടതിവിധി പ്രകാരം അഞ്ച് ഏക്കർ ഭൂമി പള്ളി നിർമിക്കാനായി സുന്നി വഖഫ് ബോർഡിന് സർക്കാർ കൈമാറുമെന്നും ഇതിനുള്ള നിർദേശം യു പി സർക്കാറിന് കൈമാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് മുമ്പ് ട്രസ്റ്റ് രൂപീകരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നതെന്നും അതുപ്രകാരമാണ് തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി വിശദമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...