സിആര്‍ രവിചന്ദ്രന്‍|
Last Updated:
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (20:39 IST)
ഇന്ന് ഒരുപാട് തട്ടിപ്പ് കോളുകള്‍ എല്ലാവര്‍ക്കും വരാറുണ്ട്. ഇതിന് പിന്നില്‍ പല സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതാ എഐ ഉപയോഗിച്ച് പുതിയ തട്ടിപ്പുമായി എത്തിയിരിക്കുകയാണ് പുതിയ സംഘം. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശബ്ദത്തില്‍ ആയിരിക്കും കോളുകള്‍ വരിക. എ ഐ ഉപയോഗിച്ച് ക്ലോണിംഗ് ചെയ്താണ് ഇത്തരത്തില്‍ ശബ്ദം മാറ്റി സംസാരിക്കുന്നത്. കോള്‍ എടുക്കുമ്പോള്‍ നിങ്ങളുടെ സുഹൃത്തിന്റെയോ ബന്ധുക്കളുടെയോ ശബ്ദത്തില്‍ ആയിരിക്കും സംസാരിക്കുന്നത്.
എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് അതായത് ആശുപത്രിയിലെ അത്യാഹിതമോ , കുട്ടികളെ സംബന്ധിക്കുന്ന എന്തെങ്കിലും അപകടമോ പറഞ്ഞായിരിക്കും കോളുകള്‍ വരുന്നത് പണം അയച്ചുകൊടുക്കാന്‍ ആയിരിക്കും ആവശ്യപ്പെടുന്നത്. വേണ്ടപ്പെട്ടവര്‍ ആയതുകൊണ്ട് തന്നെ പലരും രണ്ടാമതൊന്ന് ചിന്തിക്കാതെ പണം അയച്ചു കൊടുക്കാറാണ് പതിവ്. ഭാരതീയ എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ തനിക്ക് ഉണ്ടായ ഇത്തരത്തിലെ ഒരു അനുഭവം പങ്കുവെച്ചത് വഴിയാണ് ഇത് ചര്‍ച്ചയാകുന്നത്.
അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ഓഫീസിലെ പല എക്‌സിക്യൂട്ടീവ്ക്കള്‍ക്കും
ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറഞ്ഞുള്ള കോളുകള്‍ പോയിരുന്നു. ഇത്തരത്തിലുള്ള കോളുകളില്‍ പറ്റിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലെ കോളുകള്‍ വരുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്പറിന്റെ കണ്‍ട്രി കോഡ് ആണ്. സാധാരണ ഇത്തരം കോളുകള്‍ വരുന്നത് +92 തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണ്. ഇത്തരം കോളുകള്‍ കാണുമ്പോഴേ എടുക്കാതിരിക്കുന്നതാണ് നല്ലത്.
ഇനി കോള്‍ എടുത്താല്‍ തന്നെ സംസാരിക്കുന്ന രീതിയോ മറ്റോ ആര്‍ട്ടിഫിഷ്യല്‍ ആയി തോന്നുകയാണെങ്കില്‍ അത് പരിശോധിച്ച ശേഷം മാത്രം പണം ഇടപാട് നടത്തുക. അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ ഇങ്ങനെ ഒരു നമ്പറില്‍ നിന്ന് വിളിക്കുകയാണെങ്കില്‍ തിരിച്ച് അയാളുടെ നമ്പറില്‍ വിളിച്ച് കാര്യം അന്വേഷിച്ച ശേഷം മാത്രം പണം കൈമാറുക.