ശ്രീനു എസ്|
Last Modified ചൊവ്വ, 1 ജൂണ്‍ 2021 (11:49 IST)
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് 24പൈസയുമാണ് വര്‍ധിച്ചത്. 30 ദിവസത്തിനിടെ പെട്രോളിന് നാലുരൂപയാണ് കൂടിയത്. ഡീസലിന് അഞ്ചുരൂപ കൂടിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയും വിലയുണ്ട്. മെയ്മാസത്തില്‍ 17 തവണയാണ് പെട്രോളിന് വില കൂടിയത്.