പെട്രോള്‍ ഡീസല്‍ വില കുറച്ചേക്കും; നാലുരൂപയോളം കുറഞ്ഞേക്കും

പെട്രോള്‍, ഡീസല്‍ വീല , അന്താരാഷ്ട്രവിപണി , അസംസ്‌കൃത എണ്ണവില , എണ്ണകമ്പനികള്‍
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 31 ജൂലൈ 2015 (09:11 IST)
പെട്രോള്‍, ഡീസല്‍ വീല നാല് രൂപ വീതം കുറയ്ക്കാൻ സാധ്യത. അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ നിരക്കുകൾ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 53.75 ഡോളറായി കുറഞ്ഞിരുന്നു.

നിലവില്‍ വലിയ ലാഭത്തിലാണ് എണ്ണകമ്പനികള്‍ പെട്രോളും ഡീസലും രാജ്യത്ത് വില്‍ക്കുന്നത്. ഇന്ന് ചേരുന്ന എണ്ണകമ്പനികളുടെ അവലോകന യോഗത്തിന് ശേഷം വില കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.

ഈമാസത്തിന്റെ ആദ്യ പകുതിയില്‍ അറുപത് ഡോളറിന് മുകളിലായിരുന്ന അസംസ്‌കൃത എണ്ണവില ഇപ്പോള്‍ അതിലും താഴേക്ക് പോയ പശ്ചാതലത്തിലാണ് കുത്തനെയുള്ള കുറവ് എണ്ണകമ്പനികള്‍ ആലോചിക്കുന്നത്. നിലവിലെ വില അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ 3 രൂപ 99 പൈസയുടെയും ഡീസലിന് 4.17 പൈസയുടെയും അധികലാഭമാണ് എണ്ണകമ്പനികള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പെട്രോളിനും ഡീസലിനും 4 രൂപ വെച്ച് കുറക്കാനുള്ള പ്രാഥമിക ധാരണയില്‍ എണ്ണകമ്പനികള്‍ എത്തിയതായാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :