ന്യൂഡല്‍ഹി|
Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (12:19 IST)
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലീറ്ററിന് 49 പൈസയും ഡീസലിന് 1.21 രൂപയുമാണ്
കുറച്ചിരിക്കുന്നത്. വിലക്കുറവ് ഇന്ന് അര്‍ധരാത്രിയില്‍ നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതാണ് വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചത്.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഇന്ധന വില്പന നികുതി വര്‍ധിപ്പിച്ചതിനാല്‍ കേന്ദ്ര സർക്കാർ വിലകുറച്ചത് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യില്ല.