മയിലൊരു ഭീകര ജീവിയാണ്; സൗന്ദര്യറാണിയെ ഉപദ്രവകാരികളായി പ്രഖ്യാപിക്കാന്‍ ഗോവയില്‍ നീക്കം

  മയിലുകളുടെ ശല്ല്യം , മയില്‍  , കാര്‍ഷികവിളകള്‍ , ഗോവന്‍ സര്‍ക്കാര്‍
പനാജി| jibin| Last Modified ശനി, 13 ഫെബ്രുവരി 2016 (11:29 IST)
മയിലുകളെ ഉപദ്രവകാരികളായ ജീവികളായി പ്രഖ്യാപിക്കാന്‍ ഗോവന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ കാര്‍ഷികവിളകള്‍ മയിലുകള്‍ നശിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ആലോചിക്കുന്നതെന്ന് ഗോവന്‍ കാര്‍ഷികമന്ത്രി രമേഷ് ടവാദ്കര്‍ വ്യക്തമാക്കി.

കൂട്ടമായെത്തുന്ന മയിലുകള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും വ്യാപകമായി കേടുപാടുകള്‍ നടത്തുന്നതും പതിവായ സാഹചര്യത്തിലാണ് ഇവയെ ‘ഉപദ്രവഇന പദവി’ക്കാരാക്കുന്നത്.

കാട്ടുപന്നികളും കുരങ്ങുകളും വിള നശിപ്പിക്കുന്നപോലെ മയിലുകളും കൃഷിക്ക് ഉപദ്രവകാരികളാണെന്നാണ് വാദം. ഗോവ നിയമസഭയുടെ കഴിഞ്ഞ ശീതകാലസമ്മേളനത്തില്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍ മയിലുകളും പന്നികളുമടക്കം കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന എല്ലാവിഭാഗത്തെയും ഉപദ്രവപട്ടികയില്‍പെടുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :