ശ്രീനു എസ്|
Last Updated:
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (17:11 IST)
പേ ടി എമ്മിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഗൂഗിളിന്റെ നിബന്ധനകള്‍ തുടര്‍ച്ചയായി ലംഘിച്ചതുമൂലമാണ് നടപടി. എന്നാല്‍ പേ ടി എം മണി, പേ ടി എം മാള്‍ എന്നിവ ഇപ്പോഴും പ്ലേസ്റ്റോറില്‍ ഉണ്ട്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിനെ പ്രോത്സാഹിപ്പിക്കുന്ന ആപ്പുകളെ പിന്തുണയ്ക്കില്ലെന്ന ഗൂഗിളിന്റെ തീരുമാനമാണ് നടപടിക്ക് പിന്നിലെന്ന് ടെക് ക്രഞ്ച് അറിയിച്ചു.