‘തെരഞ്ഞെടുപ്പിന് മുന്നേ രാജ്യത്ത് യുദ്ധം ഉണ്ടാകുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചിരുന്നു’ - നടന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇന്ത്യയിൽ യുദ്ധം ഉണ്ടാകുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചിരുന്നു

Last Modified വെള്ളി, 1 മാര്‍ച്ച് 2019 (13:06 IST)
വരുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് യുദ്ധം ഉണ്ടാകുമെന്ന് ബി.ജെ.പി നേതാക്കള്‍ രണ്ട് വര്‍ഷം മുമ്പ് തന്നോട് പറഞ്ഞിരുന്നതായി എന്‍ ഡി എ മുന്‍ ഘടകകക്ഷിയായിരുന്ന ‘ജനസേന’ തലവന്‍. പുൽ‌വാമ, ബാലക്കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടൻ കൂടിയായ പവൻ കല്യാണിന്റെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.

2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ ടി ഡി പിയോടൊപ്പം നിന്ന എന്‍ ഡി എ ഘടകകക്ഷികളിലൊന്നാണ് നടന്‍ പവന്‍ കല്യാണിന്റെ പാര്‍ട്ടിയായ ജനസേന. കടപ്പ ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് പവന്‍ കല്യാണ്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

തെരഞ്ഞെടുപ്പിന് മുന്നേ ഇന്ത്യയില്‍ യുദ്ധം വരുമെന്ന സൂചന രണ്ട് വര്‍ഷം മുമ്പേ
ലഭിച്ചിരുന്നു. എന്ത് തരത്തിലുള്ള സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നതെന്ന് നിങ്ങള്‍ മനസിലാക്കണം. ദേശസ്നേഹം എന്നത് ബി.ജെ.പിയുടെ മാത്രം കുത്തകയല്ല. സ്വന്തം രാജ്യത്തോട് എല്ലാവർക്കും ഉണ്ട് സ്നേഹം. അവരേക്കാള്‍ പത്തിരട്ടി രാജ്യസ്നേഹമുള്ളവരാണ് നമ്മള്‍ ഓരോരുത്തരുമെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും ഇന്ത്യയില്‍ ഏതൊരു പൗരനും ഉള്ള അവകാശങ്ങള്‍ മുസ്ലിങ്ങള്‍ക്കും ഉണ്ടെ്ന്നും പവന്‍ കുമാര്‍ വ്യക്തമാക്കി. പാകിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇന്ത്യക്കാര്‍ അവരുടെ ഹൃദയത്തില്‍ മുസ്ലിങ്ങളെ കൊണ്ടുനടക്കും. അതുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ അസറുദ്ദീന്‍ ആയതും അബ്ദുള്‍ കലാം ഇന്ത്യന്‍ രാഷ്ട്രപതി ആയതും. - അദ്ദേഹം പറഞ്ഞു.

ആന്ധ്രയ്ക്ക് പ്രത്യേക പദവി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്ര മോദി അത് നല്‍കിയില്ലെന്നാരോപിച്ച് ടി ഡി പിയ്ക്ക് പിന്നാലെ എന്‍ ഡി എ സഖ്യം വിടുകയായിരുന്നു, ജനസേന. നടന്‍ ചിരഞ്ജീവിയുടെ ഇളയസഹോദരന്‍ കൂടിയാണ് പവന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...