ഡോക്ടര്‍മാര്‍ പണിമുടക്കി: ആറ്‌ രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു

ജൂനിയര്‍ ഡോക്‌ടര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്ന്‌ ആറ്‌ രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു.

പാട്‌ന, ആശുപത്രി, മരണം, ഡോക്ടര്‍ patna, hospital, death, doctor
പാട്‌ന| സജിത്ത്| Last Modified ബുധന്‍, 18 മെയ് 2016 (11:53 IST)
ജൂനിയര്‍ ഡോക്‌ടര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്ന്‌ ആറ്‌ രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. ബീഹാറിലാണ് അതിധാരുണമായ ഈ സംഭവം നടന്നത്. തങ്ങള്‍ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട്‌ പട്‌ന മെഡിക്കല്‍ കോളജ്‌ ആന്‍ഡ്‌ ഹോസ്‌പിറ്റലിലെ ജൂനിയര്‍ ഡോക്‌ടര്‍മാരാണ്‌ പണിമുടക്കിയത്‌.

തങ്ങള്‍ക്ക്‌ മതിയായ സുരക്ഷ ഒരുക്കിയില്ലെങ്കില്‍ ജോലിയില്‍ പ്രവേശിക്കില്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചിരുന്നു‌. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളിലായിരുന്നു ആറുപേരും മരിച്ചതെന്ന്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്‌ച രാത്രിയോടെയായിരുന്നു ഡോക്‌ടര്‍മാരുടെ സമരം തുടങ്ങിയത്‌. ആശുപത്രിയിലെത്തിയ ഒരു യുവാവ്‌ ഡോക്‌ടര്‍മാരുടെ ചികിത്സാ പിഴവു മൂലം മരിച്ചെന്നാരോപിച്ച് യുവാവിന്റെ ബന്ധുക്കള്‍ ഡോക്‌ടര്‍മാരുമായി സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :