കാറില്‍ ട്രെയിനിടിച്ച് പതിനൊന്നുപേര്‍ മരിച്ചു

പട്‌ന , ട്രെയിനിടിച്ച് പതിനൊന്നുപേര്‍ മരിച്ചു , ചമ്പാരണ്‍ ജില്ല
പട്‌ന| jibin| Last Modified ഞായര്‍, 8 ജൂണ്‍ 2014 (12:33 IST)
ആളില്ലാ ലെവല്‍ക്രോസില്‍ കാറില്‍ ട്രെയിനിടിച്ച്
കുട്ടികളുള്‍പ്പെടെ പതിനൊന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാല് പേര്‍ സംഭവസ്ഥലത്തുവച്ചും ഏഴ് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരണ്‍ ജില്ലയിലെ ആളില്ലാ ലെവല്‍ക്രോസിലാണ് സംഭവം. ചരക്ക് തീവണ്ടിയാണ് കാറിലിടിച്ചുകയറിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :