റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഐബി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ, മെട്രോ നഗരങ്ങള്‍ പൊലീസ് വലയത്തില്‍

  ഭീകരാക്രമണം , ഇന്റലിജന്‍‌സ് , പത്താന്‍‌കോട്ട് ഭീകരാക്രമണം , റിപ്പബ്ലിക് ദിനം
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 12 ജനുവരി 2016 (10:51 IST)
റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍‌സ് റിപ്പോര്‍ട്ട്. പത്താന്‍‌കോട്ട് ഭീകരാക്രമണം ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനായിരം അര്‍ദ്ധസൈനിക വിഭാഗങ്ങളെ അധികമായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷാസേനയേയും കൂടുതലായി വിനയോഗിച്ചിട്ടുണ്ട്.

പത്താന്‍‌കോട്ട് ഭീകരാക്രമണത്തിനായി എത്തിയ സംഘത്തില്‍ നിന്നുള്ള രണ്ടു പേര്‍ ഡല്‍ഹിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഷ്‌കറെ തൊയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്‌ബുള്‍ മുജാഹിദിന്‍ എന്നീ ഭീകരസംഘടനകള്‍ റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ആസുത്രണം ചെയ്‌തതായിട്ടാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യോമനിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :