പട്ടേല്‍ സമരം ശക്തം; പലയിടത്തും ഏറ്റുമുട്ടല്‍ തുടരുന്നു, മരണം എട്ടായി

പട്ടേല്‍ സമുദായക്കാര്‍ , കര്‍ഫ്യൂ , പട്ടേല്‍ ക്രാന്തി റാലി , ഗുജറാത്ത്
അഹമ്മദാബാദ്| jibin| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (09:24 IST)
സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ നടത്തുന്ന സമരം കൂടുതല്‍ രൂക്ഷമാകുന്നു. ആക്രമത്തിലും പൊലീസ് വെടിവെപ്പിലും മരിച്ചവരുടെ എണ്ണം എട്ടായി. സംഘര്‍ഷം ഇനിയും രൂക്ഷമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു അവധി പ്രഖ്യാപിച്ചു.

അക്രമം തുടരുന്ന സാഹചര്യത്തില്‍ അഹമ്മദാബാദ്, സൂറത്ത്, മെഹ്സാന, രാജ്കോട്ട്, ജാംനഗര്‍, പട്ടാന്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസിനെ കൂടാതെ അക്രമം പടരുന്ന പ്രദേശങ്ങളില്‍ സൈന്യത്തിനെ രംഗത്ത് ഇറക്കിയിട്ടുണ്ട്. ചെവ്വാഴ്‌ച നടന്ന കൂറ്റൻ പ്രകടനത്തിനു ശേഷം പൊലീസുകാരും സമരക്കാരും പലയിടത്തും ഏറ്റുമുട്ടി. അഹമ്മദാബാദില്‍ ബസുകളും പൊലീസ് എയ്ഡ് പോസ്റ്റുകളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഗതാഗതം തടയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്‌തു. സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.

ഒബിസി സംവരണമെന്ന ആവശ്യവുമായി വിവിധ പട്ടേല്‍ സംഘടനകള്‍ സംയുക്തമായി നടത്തിവരുന്ന പ്രകടനങ്ങളില്‍ ഏറ്റവും വലുതായിരുന്നു ചൊവ്വാഴ്ച അഹമ്മദാബാദിലെ പട്ടേല്‍ ക്രാന്തി റാലി. മൂന്നര ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന ജിഎംഡിസി മൈതാനം രാവിലെ ഒമ്പത് മണിയോടെ നിറഞ്ഞുകവിഞ്ഞു. 20 ലക്ഷം പേരെത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടതെങ്കിലും ആറുലക്ഷം പേരെങ്കിലും എത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :