ഒറ്റയ്ക്കു കഴിയുന്ന അമ്മമാര്‍ക്ക് പിന്തുണയുമായി മേനക ഗാന്ധി; പാസ്പോര്‍ട്ടില്‍ അച്‌ഛന്റെ പേര് നിര്‍ബന്ധമാക്കരുതെന്ന് ആവശ്യം

ഒറ്റയ്ക്കു കഴിയുന്ന അമ്മമാര്‍ക്ക് പിന്തുണയുമായി മേനക ഗാന്ധി; പാസ്പോര്‍ട്ടില്‍ അച്‌ഛന്റെ പേര് നിര്‍ബന്ധമാക്കരുതെന്ന് ആവശ്യം

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 18 ജൂലൈ 2016 (09:30 IST)
പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ അച്‌ഛന്റെ പേര് നിരബന്ധമാക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ശിശുക്ഷേമമന്ത്രി മേനക ഗാന്ധി. ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളുടെ മക്കള്‍ക്ക് പാസ്പോര്‍ട്ട് അപേക്ഷയില്‍ അച്‌ഛന്റെ പേര് ഒഴിവാക്കി നല്കണമെന്നാണ് മേനകയുടെ ആവശ്യം.

പ്രിയങ്ക ഗുപ്‌ത എന്ന സ്ത്രീയുടെ പരാതിയിലാണ് മേനക ഗാന്ധി ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മേനക ഗാന്ധി കത്തു നല്കി. ഭര്‍ത്താവ് തങ്ങളെ ഉപേക്ഷിച്ചു പോയതിനാല്‍ മകളുടെ പേരിനൊപ്പം അച്‌ഛന്റെ പേര് ചേര്‍ക്കണമെന്ന നിബന്ധന ഒഴിവാക്കി നല്കണമെന്നാണ് പ്രിയങ്കയുടെ ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :