Last Modified വെള്ളി, 12 ജൂണ്‍ 2015 (13:43 IST)
ഇന്ത്യയില്‍ പാസഞ്ചർ ട്രെയിന്‍ സര്‍വ്വീസുകള്‍ സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുക്കണമെന്ന് കേന്ദ്ര സമിതിയുടെ ശുപാര്‍ശ. നീതി ആയോഗിലെ അംഗം കൂടിയായ സാമ്പത്തിക വിദഗ്ധന്‍ ബിബേക് ഡെബ്രോയിയുടെ നേതൃത്വത്തിലുള്ള സമിതിയുടെതാണ് ശുപാര്‍ശ.
റെയില്‍വേ നടത്തിപ്പും പരിപാലനവും സ്വകാര്യമേഖലയ്ക്ക് വിടണമെന്നും ശുപാര്‍ശയുണ്ട്. നേരത്തെ റെയില്‍വേ സ്വകാര്യവത്കരിക്കുമെന്ന വാര്‍ത്തകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ഡിസംബറില്‍ തള്ളിക്കളഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. പ്രത്യേക റെയില്ബജറ്റ് വേണ്ടെന്ന് വെയ്ക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.