പൂനെ|
Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (15:34 IST)
വൃദ്ധയെ അസഭ്യ പറഞ്ഞ തത്തയ്ക്കെതിരെയും ഉടമസ്ഥനെതിരെയും പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലാണ് സംഭവം. 87കാരിയായ ജനാബായി സകാര്ക്കിനെയാണ്
തത്ത ചീത്തവിളിച്ചത്. ഇവരുടെ വളര്‍ത്തുമകനായ സുരേഷിന്റെ ഹരിയാല്‍ എന്ന വളര്‍ത്തു തത്ത അസഭ്യവര്‍ഷം നടത്തിയത്.
തത്തയെ ചീത്തവിളിക്കാന്‍ സുരേഷ് പരിശീലിപ്പിക്കുകയായിരുന്നുവെന്ന് ജനാബായി ആരോപിക്കുന്നു. ജനാബായി സുരേഷിന്റെ വീടിനു മുന്നിലൂടെ പോകുമ്പോഴെല്ലാം തത്ത ചീത്ത വിളിച്ചിരുന്നതായാണ് ജനാബായി പറയുന്നത്.. ഇതേത്തുടര്‍ന്ന് ജനാബായി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുക്കുകയും സുരേഷിനെയും ജനാബായിയെയും ഹരിയാലിനെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. എന്നാല്‍ സ്റ്റേഷനിലെത്തിയ തത്ത സംസാരിക്കാന്‍ തയ്യാറായില്ല. ജനാബായിയും സുരേഷും തമ്മില്‍ സ്വത്ത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നതായാണ് പൊലീസ് പറയുന്നത്.