ജനവിധി പ്രതിപക്ഷത്തെ ഉപദ്രവിക്കാനുള്ള ലൈസൻസല്ല: നിതീഷ്

 പാർലമെന്റ് , നിതീഷ് കുമാർ , ബീഹാർ , നരേന്ദ്ര മോഡി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (15:28 IST)
അധികാരത്തിനുള്ള ജനവിധി പ്രതിപക്ഷത്തെ ഉപദ്രവിയ്ക്കുന്നതിനുള്ള ലൈസൻസല്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. പാർലമെന്റ് നടപടികൾ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുക സർക്കാരിന്റെ ചുമതലയാണെന്നും പറഞ്ഞു. ന്യൂഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് ചർച്ച നടത്തി.

അതേസമയം, ജനാധിപത്യത്തിന് ആരുടേയും വിഭ്രാന്തികളുടെ അടിസ്ഥാനത്തിൽ പ്രവർത്തിയ്ക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുന്നത് ഏറെ ദുഖകരമാണ്. ഇതുവഴി ബില്ലുകള്‍ അംഗീകരിക്കപ്പെടാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുന്നത് മൂലം ചരക്ക് സേവന നികുതി ബിൽ മാത്രമല്ല, രാജ്യത്തെ പാവപ്പെട്ടവർക്ക് ഉപകാരപ്രദമാവുന്ന ഒട്ടേറെ ബില്ലുകളുടെ അംഗീകാരമാണ് ഇത്തരം നടപടികളിലൂടെ തടസപ്പെടുന്നതെന്നും മോഡി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :